സീരി എയിൽ റിലഗേഷൻ സോണിൽ പെട്ടുകിടക്കുന്ന ടൊറീനോ അവരുടെ പരിശീലകനായ ജിയാമ്പോളോയെ പുറത്താക്കി. ഈ സീസണിലെ ദയനീയ പ്രകടനങ്ങൾ കണക്കിലെടുത്താണ് പുറത്താക്കൽ. ലീഗിൽ ഈ സീസണിൽ ആകെ രണ്ടു വിജയങ്ങളാണ് ടൊറീനോ സ്വന്തമാക്കിയത്. ഹോം ഗ്രൗണ്ടിൽ ഒരു മത്സരം പോലും വിജയിച്ചതുമില്ല. സ്പെസിയക്ക് എതിരെയും ജയിക്കാൻ ആവാത്തതോടെയാണ് ടൊറീനോ പരിശീലകനെ പുറത്താക്കാൻ തീരുമാനം എടുത്തത്.
കഴിഞ്ഞ ഓഗസ്റ്റിൽ ആയിരുന്നു ജിയാമ്പോളോ ടൊറീനോയിൽ എത്തിയത്. പക്ഷെ ടൊറീനോയിൽ ഒട്ടും നല്ല കാലമായിരുന്നില്ല അദ്ദേഹത്തിന്. നേരത്തെ മിലാൻ പരിശീലകനായപ്പോഴും മോശം പ്രകടനങ്ങൾ കാരണം ജിയാമ്പോളോയുടെ ജോലി നഷ്ടമായിരുന്നു. മുൻ ജെനോവ് പരിശീലകൻ ഡേവിഡ് നികോളെ ടൊറീനോയുടെ പരിശീലകനായി എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.