ഷെസ്നി 2025 വരെ യുവന്റസിൽ തുടരും

Nihal Basheer

പോളണ്ട് താരം വോയ്ഷെക് ഷെസ്നി അടുത്ത രണ്ടു സീസണിൽ കൂടി യുവന്റസിൽ തുടരും എന്നുറപ്പായി. അടുത്ത വർഷം വരെയുള്ള താരത്തിന്റെ കരാർ മറ്റൊരു വർഷത്തേക്ക് കൂടി അധികരിപ്പിക്കാനുള്ള സാധ്യത യുവന്റസ് ഉപയോഗിക്കുകയായിരുന്നു എന്ന് റോമെയോ അഗ്രെസ്റ്റി റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ സീസണോടെ ചില പ്രമുഖ താരങ്ങൾ ടീം വിടുമെങ്കിലും ഷെസ്നിയെ തന്നെയാണ് ഭാവിയിലും യുവന്റസ് പോസ്റ്റിന് കീഴിൽ ആശ്രയിക്കുക എന്നുറപ്പായി.
20230601 213246
2017ലാണ് പോളണ്ട് താരം ആഴ്‌സനൽ വിട്ട് യുവന്റസിലേക്ക് എത്തുന്നത്. നിലവിൽ ഏഴു മില്യൺ യൂറോയോളമാണ് താരത്തിന്റെ വാർഷിക വരുമാനം. ഡി മരിയ, റാബിയോട് തുടങ്ങി പല പ്രമുഖ താരങ്ങളും ഇത്തവണ യുവന്റസ് വിട്ടേക്കും. വ്ലാഹോവിച്ചിന് പിറകെയും ബയേണടക്കമുള്ള ടീമുകൾ എത്തിയതോടെ അടുത്ത സീസണിലേക്ക് വലിയ മാറ്റങ്ങൾക്ക് തന്നെ ഒരുങ്ങേണ്ട അവസ്ഥയിൽ ആണ് ഇറ്റാലിയൻ ടീം. ഇതിന് പുറമെ സാമ്പത്തിക ക്രമക്കേടുകളിൽ പോയിന്റ് പിൻവലിച്ചതടക്കമുള്ള നടപടികൾ കൂടി ആയപ്പോൾ, ടീം വളരെയാധികം പ്രാധാന്യത്തോടെ ഉറ്റു നോക്കുന്ന ട്രാൻസ്ഫർ വിൻഡോ ആണിത്തവണ