എമിലിയാനോ സലക്ക് ട്രിബ്യൂട്ടൊരുക്കി ഇറ്റാലിയൻ ടീമുകൾ

- Advertisement -

വിമാനാപകടത്തിൽ അന്തരിച്ച കാർഡിഫ് സിറ്റി താരം എമിലിയാനോ സലക്ക് ആദരാഞ്ജലി അർപ്പിച്ച് സീരി എ. ഇറ്റാലിയൻ ലീഗിലെ ക്ലബ്ബുകളും താരങ്ങളും സലയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ കണ്ണീരിൽ ആഴ്ത്തിക്കൊണ്ടാണ് അർജന്റീനിയൻ താരം വിടവാങ്ങുന്നത്.

ഫ്രഞ്ച് ക്ലബ് നാന്റെസില്‍ നിന്നും പുതിയ ക്ലബായ കാര്‍ഡിഫ് സിറ്റിയില്‍ ചേരുന്നതിനായി പറക്കുന്നതിനിടെയാണ് സല സഞ്ചരിച്ച വിമാനം കഴിഞ്ഞ ജനുവരി 21നു കാണാതായത്.രണ്ടു ദിവസം മുൻപായിരുന്നു സലയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇന്നലെ മാത്രമാണ് മൃതദേഹം അദ്ദേഹത്തിന്റേത് തന്നെയാണ് എന്ന സ്ഥിരീകരണം ഉണ്ടായതും.

 

Advertisement