ടോസിൽ തട്ടി വീണ് ഫിഫാ മഞ്ചേരി

- Advertisement -

ടോസിന്റെ ഭാഗ്യം അവസാനം ഫിഫയെ കൈവിട്ടു. ഇന്ന് തെരട്ടമ്മൽ അഖിലേന്ത്യാ സെവൻസിലാണ് ഫിഫാ മഞ്ചേരി ടോസിന്റെ നിർഭാഗ്യത്തിൽ പരാജയപ്പെട്ടത്. അഭിലാഷ് കുപ്പൂത്ത് ആയിരുന്നു ഇന്ന് ഫിഫാ മഞ്ചേരിയുടെ എതിരാളികൾ. നിശ്ചിത സമയത്ത് സ്കോർ 1-1 എന്നായിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിലും ഇരു ടീമുകളും തുല്യ നില പാലിച്ചു. തുടർന്നാണ് ടോസിൽ എത്തിയത്. സീസണിൽ ഇതിനുമുമ്പ് ഫിഫയുടെ വിധി ടോസിൽ എത്തിയപ്പോൾ ഒക്കെ ഭാഗ്യം ഫിഫയ്ക്ക് ഒപ്പം നിന്നിരുന്നു. ഇന്ന് എന്നാൽ ഭാഗ്യം അഭിലാഷിനൊപ്പം നിന്നു.

നാളെ തെരട്ടുമ്മൽ സെവൻസിൽ ജിംഖാന തൃശ്ശൂർ മെഡിഗാഡ് അരീക്കോടിനെ നേരിടും.

Advertisement