വമ്പൻ ജയവുമായി റോമ, മൂന്നാം മത്സരത്തിലും തോറ്റ് ടോറിനോ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ സീരി എയിൽ വമ്പൻ ജയവുമായി റോമ. സ്ഥാനക്കയറ്റം ലഭിച്ചു വന്ന ബെനവെന്റോക്ക് എതിരെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ആണ് റോമ ജയം കണ്ടത്. മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ കാപ്രാറിയുടെ ഗോളിൽ പിറകിൽ പോയ റോമയെ 31 മത്തെ മിനിറ്റിൽ പെഡ്രോ ആണ് ഒപ്പമെത്തിച്ചത്. പെല്ലഗ്രിനിയുടെ പാസിൽ നിന്നായിരുന്നു തന്റെ പുതിയ ടീമിനായുള്ള പെഡ്രോയുടെ ഗോൾ. തുടർന്ന് 35 മത്തെ മിനിറ്റിൽ മിക്കിത്യാരന്റെ പാസിൽ നിന്നു ഗോൾ നേടിയ ക്യാപ്റ്റൻ ഏഡൻ ജെക്കോ അവരെ മുന്നിലെത്തിച്ചു. 55 മിനിറ്റിൽ ലഭിച്ച പെനാൽട്ടി നഷ്ടമാക്കി എങ്കിലും റീബൗണ്ടിൽ ഗോൾ കണ്ടത്തിയ ലാപഡുല ബെനവെന്റോയെ മത്സരത്തിൽ ഒപ്പമെത്തിച്ചു. എന്നാൽ 69 മിനിറ്റിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ജോർദാൻ ഒരിക്കൽ കൂടി റോമക്ക് ലീഡ് സമ്മാനിച്ചു.

77 മത്തെ മിനിറ്റിൽ വീണ്ടുമൊരിക്കൽ കൂടി മിക്കിത്യാരന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ജെക്കോ റോമക്ക് നാലാം ഗോൾ സമ്മാനിച്ചു. 89 മത്തെ മിനിറ്റിൽ പെരസ് ആണ് റോമയുടെ ഗോളടി പൂർത്തിയാക്കിയത്. റോമ നിലവിൽ ലീഗിൽ ഏഴാം സ്ഥാനത്ത് ആണ്. അതേസമയം ലീഗിൽ മോശം തുടക്കം ലഭിച്ച ടോറിനോ മൂന്നാം മത്സരത്തിലും തോൽവി ഏറ്റു വാങ്ങി. സാവിച്ച് ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ ബെലോട്ടി ഇരട്ടഗോളുകൾ നേടിയെങ്കിലും കാഗിലാരിയോട് 2-3 നു ആണ് ടോറിനോ തോറ്റത്. സിമിയോണി ഇരട്ടഗോളുകൾ നേടിയപ്പോൾ ജോ പെഡ്രോ ആണ് കാഗിലാരിയുടെ മറ്റെ ഗോൾ നേടിയത്. ഇതോടെ ലീഗിൽ അവസാന സ്ഥാനത്ത് ആണ് ടോറിനോ. സന്ദോറിയയോട് എതിരാത്ത മൂന്നു ഗോളുകൾക്ക് തോറ്റ ലാസിയോക്കും സീരി എയിൽ മോശം തുടക്കം ആണ് ലഭിച്ചത്.