ഈ സീസണിൽ ഗംഭീര ഫോമിൽ കളിക്കുന്ന എ സി മിലാൻ ഇന്ന് സീരി എയിൽ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. സീരി എയിലെ ഏറ്റവും വേഗതയാർന്ന ഗോളാണ് ഇന്ന് എ സി മിലാൻ നേടിയത്. സസുവോളയ്ക്ക് എതിരെ ഇന്ന് ഇറങ്ങിയ മിലാൻ കലി തുടങ്ങി കിക്കോഫിൽ നിന്ന് നേരെ രണ്ട് പാസുകൾ കൊണ്ട് ഗോളവലയ്ക്ക് മുന്നിൽ എത്തുക ആയിരുന്നു. റാഫേൽ ലിയോ പന്ത് വലയിൽ എത്തിക്കുമ്പോൾ ഏഴു സെക്കൻഡ് പോലും ആയിരുന്നില്ല. 6.2 സെക്കൻഡിൽ ആണ് ഗോൾ വീണത്.
പയോളോ പോഗിയുടെ 19 വർഷം മുമ്പുള്ള റെക്കോർഡാണ് ഇന്ന് ലിയോ തകർത്തത്. 2001ൽ ഉഡിനെസെയ്ക്ക് വേണ്ടി കളിക്കുമ്പോൾ പോഗോ നേടിയ ഗോളായിരുന്നു ഇതുവരെയുണ്ടായിരുന്ന വേഗതയുള്ള ഗോളിന്റെ റെക്കോർഡ്. അന്ന് 8 സെക്കൻഡിൽ ആയിരുന്നു ഉഡിനെസെ ഗോൾ നേടിയത്. അത് ഇനി പഴയ കഥ ആയി.