ആഷിഖിന്റെ ശസ്ത്രക്രിയ കഴിഞ്ഞു, ഒരു മാസമെങ്കിലും പുറത്ത് ഇരിക്കും

Img 20201220 194901

ബെംഗളൂരു എഫ് സിയുടെ മലയാളി താരം ആശിഖ് കുരുണിയന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ക്ലബ് ഇന്ന് ഔദ്യോഗിക കുറിപ്പിലൂടെ ആണ് ശസ്ത്രക്രിയ കഴിഞ്ഞതായി അറിയിച്ചത്. മുഖത്ത് എല്ലിൽ രണ്ട് പൊട്ടുകൾ ഉണ്ടായതാണ് ശസ്ത്രക്രിയ വേണ്ടി വരാൻ കാരണം. താരത്തിന് ഇനി വിശ്രമം ആണ് വേണ്ടത് എന്നും പെട്ടെന്ന് ആശിഖ് തിരികെ വരും എന്ന് പ്രതീക്ഷിക്കാം എന്നും ക്ലബ് ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു.

ഒഡീഷയ്ക്ക് എതിരായ മത്സരത്തിൽ ആയിരുന്നു ആശിഖിന് പരിക്ക് ഏറ്റത്. ഒഡീഷ താരം ജെറിയുടെ മുട്ട് ആശിഖിന്റെ മുഖത്ത് ഇടിക്കുക ആയിരുന്നു‌. ഈ സീസൺ മികച്ച ഫോമിൽ തുടങ്ങിയ താരത്തിന് ഇനി അടുത്ത് ഒന്നും കളിക്കാൻ ആയേക്കില്ല. ഒരു മാസം എങ്കിലും ചുരുങ്ങിയത് ആശിഖ് പുറത്തിരിക്കും.

Previous articleഐ എസ് എല്ലിലെ ഏറ്റവും മനോഹര ഗോളുമായി വിഗ്നേഷ്, ഹൈദരാബാദിന്റെ അപരാജിത കുതിപ്പ് അവസാനിച്ചു
Next article6 സെക്കൻഡിൽ ഗോൾ, സീരി എ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളുമായി എ സി മിലാൻ