ഒരു പുരോഗതിയും ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ്, ഈസ്റ്റ് ബംഗാളിന്റെ മുന്നിലും പതറുന്നു

Img 20201220 201527

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ദയനീയ ഫോം തുടരുന്ന കാഴ്ചയാണ് ഇന്നും ഗോവയിൽ കാണുന്നത്. ഇന്ന് ഈസ്റ്റ് ബംഗാളിനെതിരായ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിറകിൽ നിൽക്കുകയാണ്. തീർത്തും നിരാശ നൽകുന്ന പ്രകടനമാണ് ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. സീസണിൽ ഒരു വിജയം പോലും ഇല്ലാതെ കഷ്ടപ്പെടുക ആയിരുന്നു ഈസ്റ്റ് ബംഗാൾ കേരള ബ്ലാസ്റ്റേഴ്സിനെതിരെ വൻ മികവിൽ ആണ് കളിക്കുന്നത്.

തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിരോധത്തിലാക്കാൻ ഈസ്റ്റ് ബംഗാളിനായി. 13ആം മിനുട്ടിൽ തന്നെ ഈസ്റ്റ് ബംഗാൾ ലീഡ് എടുത്തു. ഒരു സെൽഫ് ഗോളാണ് അവർക്ക് ഗോൾ നൽകിയത്. പെനാൾട്ടി ബോക്സിൽ നിന്ന് റഫീഖ് നൽകിയ പാസ് കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ കോനെ വലയിലേക്ക് തട്ടിയിടുക ആയിരുന്നു‌. ഈ ഗോളിന് ശേഷവും ഈസ്റ്റ് ബംഗാൾ തന്നെയാണ് അറ്റാക്ക് നടത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന് ഒരു നല്ല അവസരം പോലും ഉണ്ടാക്കിയില്ല. രണ്ടാം പകുതിയിൽ എങ്കിലും മെച്ചപ്പെട്ട പ്രകടനം നടത്തിയില്ല എങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ടേബിളിൽ ഇനിയിം താഴോട്ട് പോകുന്നത് കാണേണ്ടി വരും.

Previous article6 സെക്കൻഡിൽ ഗോൾ, സീരി എ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളുമായി എ സി മിലാൻ
Next articleഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് അടുത്ത് വിരാട് കോഹ്‌ലി