സാരിയെ പുറത്താക്കാൻ സാധ്യത, അല്ലേഗ്രിയെ തിരികെ എത്തിക്കാനും ശ്രമം

Juventus' Portuguese forward Cristiano Ronaldo and Juventus' Italian coach Maurizio Sarri during the UEFA Champions League group D football match between FC Lokomotiv Moscow and Juventus at Moscow's RZD Arena stadium on November 6, 2019. (Photo by Kirill KUDRYAVTSEV / AFP) (Photo by KIRILL KUDRYAVTSEV/AFP via Getty Images)
- Advertisement -

മൗറീസിയോ സാരിയുടെ യുവന്റസ് പരിശീലക സ്ഥാനം ഭീഷണിയിൽ എന്ന് റിപ്പോർട്ടുകൾ. സീരി എ യിൽ ടീമിന്റെ കിരീട സാധ്യതകൾ തുലാസിൽ ആയതോടെയാണ് സാരിക്ക് പകരം ആളെ തേടാൻ യുവന്റസ് ബോർഡിനെ പ്രേരിപ്പിക്കുന്നത് എന്നാണ് ഇറ്റലിയിൽ നിന്നുള്ള വാർത്തകൾ. സാരിക്ക് പകരം മുൻ പരിശീലകൻ മാസിമിലിയാനോ അല്ലേഗ്രിയെ തന്നെ ട്യൂറിനിൽ തിരികെ എത്തിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്.

യുവന്റസ് പരിശീലക സ്ഥാനം ഒഴിഞ്ഞെങ്കിലും ഇപ്പോഴും ക്ലബ്ബ്മായി കരാറിൽ ആണ് അല്ലേഗ്രി. ഈ സാഹചര്യത്തിൽ യുവന്റസ് വിളിച്ചാൽ തിരികെ ചെല്ലുക എന്നത് അല്ലാതെ അല്ലേഗ്രിക്ക് മുൻപിൽ വേറെ വഴികൾ ഇല്ല. ഏറെ പ്രതീക്ഷകളോടെ പരിശീലക സ്ഥാനം ഏറ്റെടുത്ത സാരി അതിന് ഒത്ത പ്രകടനം അല്ല പുറത്തെടുക്കുന്നത്. മുൻ സീസണുകളിൽ ഏകപക്ഷീയമായി കിരീടം നേടിയ യുവന്റസ് ഇത്തവണ ഇന്റർ മിലാൻ, ലാസിയോ ടീമുകളിൽ നിന്ന് കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഈ സീസണിൽ ഇതുവരെ 3 കളികൾ തോറ്റ അവർ ഇന്ററിന് കീഴെ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ.

Advertisement