റൊണാൾഡോ ജയിലിൽ ആകുമെന്ന് പേടി, യുവന്റസ് അമേരിക്കയിൽ പോകില്ല

- Advertisement -

ഇത്തവണ പ്രീസീസൺ മത്സരങ്ങൾക്കായി യുവന്റസ് അമേരിക്കയിൽ പോകില്ല. യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എതിരായ ബലാത്സംഗ കേസിൽ അമേരിക്കൻ പോലീസ് നടപടി എടുക്കും എന്ന് പേടിച്ചാണ് അമേരിക്കൻ യാത്രകൾ യുവന്റസ് ഒഴിവാക്കുന്നത്. അവസാന രണ്ടു വർഷവും അമേരിക്കയിൽ ആയിരുന്നു യുവന്റസിന്റെ പ്രീസീസൺ മത്സരങ്ങൾ നടന്നിരുന്നത്.

അവിടെ ഇന്റർ നാഷണൽ ചാമ്പ്യൻസ് കപ്പിൽ കളിക്കുമെന്ന് യുവന്റസ് കരാറിൽ ഉണ്ട് എങ്കിലും ഈ പുതിയ സാഹചര്യത്തിൽ മത്സരങ്ങൾ അമേരിക്കയിൽ നിന്ന് മാറ്റും. ഏഷ്യയിൽ വെച്ചാകും ഇത്തവണ യുവന്റസ് ചാമ്പ്യൻസ് കപ്പ് മത്സരങ്ങൾ കളിക്കുക. അമേരിക്കൻ വനിതയെ 2009ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പീഡിപ്പിച്ചു എന്നാണ് കേസ്. അന്ന് വലിയ തുക നൽകി റൊണാൾഡോ കേസ് ഒതുക്കുകയായിരുന്നു എന്നും ബലാത്സംഗത്തിന് ഇരയായി എന്ന് പറയുന്ന സ്ത്രീ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ അമേരിക്കൻ പോലീസ് അന്വേഷണം തുടരുകയാണ്.

Advertisement