ജെയിംസ് പാറ്റിന്‍സണ്‍ കൗണ്ടിയിലേക്ക്

ഓസ്ട്രേലിയയുടെ ജെയിംസ് പാറ്റിന്‍സണ്‍ കൗണ്ടിയില്‍ നോട്ടിംഗാംഷയറിനു വേണ്ടി കളിക്കും. കൗണ്ടിയില്‍ ഏഴ് മത്സരങ്ങളിലാവും ടീമിനായി കളിക്കുവാന്‍ താരം എത്തുന്നത്. 2017ല്‍ നോട്ടിംഗാംഷയറിനു വേണ്ടി കളിച്ചിട്ടുള്ളയാളാണ് ജെയിംസ് പാറ്റിന്‍സണ്‍. ഓസ്ട്രേലിയയ്ക്ക് വേണ്ടി 17 ടെസ്റ്റില്‍ നിന്ന് 70 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. ഏപ്രില്‍ 19നു ലാങ്കാഷയറിനെതിരെയായിരിക്കും താരത്തിന്റെ ആദ്യ മത്സരം.

അതേ സമയം ഏപ്രില്‍ 5നു യോര്‍ക്ക്ഷയറിനെതിരെയാണ് സീസണിലെ നോട്ടിംഗാംഷയറിന്റെ ആദ്യ മത്സരം. 2017ല്‍ ടീമിനു വേണ്ടി 32 വിക്കറ്റാണ് പാറ്റിന്‍സണ്‍ സ്വന്തമാക്കിയത്. അന്ന് നാല് വിജയങ്ങളും ഒരു സമനിലയുമാണ് പാറ്റിന്‍സണ്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നായി ടീം സ്വന്തമാക്കിയത്.

Previous articleറൊണാൾഡോ ജയിലിൽ ആകുമെന്ന് പേടി, യുവന്റസ് അമേരിക്കയിൽ പോകില്ല
Next article“പോഗ്ബ അമേരിക്കയിൽ വരണം” – റൂണി