റൊണാൾഡോ ഇറ്റലിയിലേക്ക് മടങ്ങി

Img 20201014 195423
- Advertisement -

കൊറോണ പോസിറ്റീവ് ആയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് മടങ്ങി എത്തി. ലിസ്ബണിലായിരുന്ന താരം ഇന്ന് തന്റെ പ്രൈവറ്റ് ജെറ്റിലാണ് ഇറ്റലിയിലേക്ക് പറന്നത്. താരം ഇനി ടൂറിനിൽ ആകും ബാക്കി സെൽഫ് ഐസൊലേഷൻ പൂർത്തിയാക്കുക. രോഗ ലക്ഷണം ഒന്നും ഇല്ലാത്തത് കൊണ്ടാണ് റൊണാൾഡോ ലിസ്ബൺ വിട്ട് ഇറ്റലിയിലേക്ക് പോകാം എന്ന് തീരുമാനിച്ചത്.

ഈ മാസം 20ന് റൊണാൾഡോ വീണ്ടും കൊറോണ പരിശോധന നടത്തും. അന്ന് ഫലം നെഗറ്റീവ് ആവുക ആണ് എങ്കിൽ റൊണാൾഡോയ്ക്ക് 28ന് നടക്കുന്ന ബാഴ്സലോണക്ക് എതിരായ മത്സരം കളിക്കാൻ പറ്റും. അതിന് മുമ്പുള്ള രണ്ട് ലീഗ് മത്സരങ്ങളും ഒപ്പം ഒരു ചാമ്പ്യൻസ് ലീഗ് മത്സരവും റൊണാൾഡോയ്ക്ക് തീർച്ചയായും നഷ്ടമാകും. ലീഗിൽ ക്രോട്ടോണും ഹെയ്യാസ് വെറോണയുമാണ് യുവന്റസിന്റെ എതിരാളികൾ. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ യുവന്റസിന് ഡൈനാമോ കീവിനെയും നേരിടാൻ ഉണ്ട്.

Advertisement