റൊണാൾഡോ സീരി എ യിലെ മികച്ച സ്‌ട്രൈക്കർ, ബരല്ലക്കും അവാർഡ്

20210203 041051
Credit: Twitter
- Advertisement -

സീരി എ സീസൺ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ക്രിസ്റ്റിയാനോ റൊണാൾഡോ, നിക്കോളോ ബരല്ല, ഡൊണാറുമ എന്നിവർ അവാർഡ് സ്വന്തമാക്കി.

യുവന്റസ് താരമായ റൊണാൾഡോ സീരി എ 2020/2021 സീസണിലെ മികച്ച സ്‌ട്രൈക്കർ എന്ന അവാർഡാണ് സ്വന്തമാക്കിയത്. സീസണിൽ 29 ഗോളുകൾ നേടിയ റൊണാൾഡോ ടോപ്പ് സ്‌കോറർ അവാർഡ് സ്വന്തമാക്കിയിരുന്നു. പക്ഷെ യുവന്റസ് കിരീടം കൈവിട്ട ഈ സീസണിൽ പക്ഷെ റൊണാൾഡോയുടെ ഈ നേട്ടത്തിന് തിളക്കം കുറവാണ്.

ഇന്റർ കിരീട ധാരണത്തിൽ വഹിച്ച മികച്ച പങ്ക് കണക്കിലാക്കി നിക്കോളോ ബരലകാണ് മികച്ച മിഡ്ഫീൽഡർ അവാർഡ്. സീസണിൽ 14 ക്ലീൻ ഷീറ്റുകൾ നേടിയ മിലാൻ ഗോളിൽ ഡൊണാറുമ മികച്ച ഗോളിക്കുള്ള അവാർഡും സ്വന്തമാക്കി.

Advertisement