കോബൽ ഡോർട്മുണ്ടിന്റെ വല കാക്കും!!

20210601 000103
Credit: Twitter

ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ട് പുതിയ ഗോൾ കീപ്പറെ സൈൻ ചെയ്തു. സ്റ്റുട്ഗർടിന്റെ താരമായ ഗ്രിഗർ കോബലാണ് ഡോർട്മുണ്ടുമായി കരാർ ഒപ്പുവെച്ചത്. ഇന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു .താരം അഞ്ചു വർഷത്തെ കരാർ ഡോർട്മുണ്ടിൽ ആ‌ണ് ഒപ്പുവെച്ചത്. ഒന്നാം ഗോൾ കീപ്പറായാണ് കോബലിനെ ഡോർട്മുണ്ട് എത്തിക്കുന്നത്. 23കാരനായ താരം സ്റ്റുട്ഗർടിനായി ഗംഭീര പ്രകടനമാണ് അടുത്ത കാലത്ത് കാഴ്ചവെച്ചത്. അവസാന രണ്ടു സീസണിലും സ്റ്റുട്ഗർടിൽ തന്നെ ആയിരുന്നു കളിച്ചത്.

സ്വിസ് താരമായ കോബൽ സ്വിറ്റ്സർലാന്റിന്റെ യുവ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. മുമ്പ് ജർമ്മൻ ക്ലബായ ഒഗ്സ്ബർഗിന്റെയും ഹൊഫൻഹെയിമിന്റെയും വല കാത്തിട്ടുണ്ട്. 15 മില്യൺ ആണ് ട്രാൻസ്ഫർ തുക.

Previous articleറൊണാൾഡോ സീരി എ യിലെ മികച്ച സ്‌ട്രൈക്കർ, ബരല്ലക്കും അവാർഡ്
Next articleമാധ്യമങ്ങളെ അവഗണിച്ചാൽ ടൂർണ്ണമെന്റിൽ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ്, ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി ഒസാക്ക