റോമയ്ക്ക് ഏറ്റവും അനുയോജ്യനായ പരിശീലകൻ ആണ് ജോസെ മൗറീനോ എന്ന് റോമയുടെ സെന്റർ ബാക്കായ സ്മാളിങ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇരുവരും ഒരുമിച്ചു പ്രവർത്തിക്കുകയും കിരീടം നേടുകയും ചെയ്തിരുന്നു. അതുപോലെ റോമയ്ക്കും കിരീടം നേടിക്കൊടുക്കാനും ജോസെ മൗറീനോക്ക് ആകും എന്ന് സ്മാളിംഗ് പറഞ്ഞു. 2008ലാണ് റോമ അവസാനമായി കിരീടം ഉയർത്തിയത്.
മൗറീനോ ജന്മനാ വിജയിയാണ്. എല്ലാവരേയും അവരുടെ പരമാവധി മികവിലേക്ക് എത്തിക്കാൻ മൗറീനോ ഇഷ്ടപ്പെടുന്നു. അതാണ് തന്റെ കരിയറിൽ ഉടനീളം മൗറീനോ നടത്തിയത്, ഫലം കൊയ്യാൻ അദ്ദേഹത്തിന് അറിയാം. സ്മാളിങ് പറഞ്ഞു.
“ഞങ്ങൾ ഒരുമിച്ച് ട്രോഫികൾ നേടിയിട്ടുണ്ട്. ആ ഫൈനലുകളിലൊന്നിൽ അദ്ദേഹം എന്നെ ക്യാപ്റ്റനാക്കുകയും ചെയ്തിട്ടുണ്ട്. എന്ത് വിലകൊടുത്തും ട്രോഫികൾ നേടാൻ ജോസെ ശ്രമികും എന്നത് അദ്ദേഹത്തിന്റെ വലിയ പോസിറ്റീവ് ആണ് ” സ്മാളിംഗ് പറഞ്ഞു.
“ഏതെങ്കിലും തരത്തിലുള്ള ഒരു ട്രോഫി ക്ലബിലേക്ക് വരുന്നത് വലിയ കാര്യമാണെന്ന് എനിക്കറിയാം. ജോസെയെ നിയമിച്ചത് ക്ലബിന്റെ മികച്ച തീരുമാനം ആണ്” – സ്മാളിംഗ് പറഞ്ഞു