ഹാരി കെയ്ൻ സ്പർസിന്റെ മാത്രം താരമാണെന്ന് നുനോ

Harry Kane England Celebration

സ്പർസിന്റെ പുതിയ പരിശീലകനായ നുനോ സാന്റോ ഹാരി കെയ്ൻ ക്ലബിൽ തന്നെ തുടരും എന്ന പ്രതീക്ഷ പങ്കുവെച്ചു. ഹാരി കെയ്ൻ സ്പർസ് വിടണം എന്ന് ക്ലബിനോട് ആവശ്യപ്പെട്ടു എങ്കിലും ഇതുവരെ താരത്തിന്റെ ട്രാൻസ്ഫറിൽ ക്ലബ് ഒരു തീരുമാനം എടുത്തിട്ടില്ല. കെയ്ൻ ഇപ്പോഴും സ്പർസിന്റെ മാത്രം താരമാണെന്ന് പരിശീലകൻ നുനോ പറഞ്ഞു.

“ഹാരി ഞങ്ങളുടെ കളിക്കാരനാണ്. അതിനെ കുറിച്ച് മറ്റൊന്നും സംസാരിക്കേണ്ട ആവശ്യമില്ല” നുനോ പറഞ്ഞു. “ഹാരിക്ക് ഊർജ്ജം വീണ്ടെടുക്കാനുള്ള സമയമാണിത്, വിശ്രമം കഴിഞ്ഞ് ഹാരി വീണ്ടും വരുമ്പോൾ താൻ താരവുമായി സംസാരിക്കും” പരിശീലകൻ പറഞ്ഞു.

ഹാരി ഒരു മികച്ച കളിക്കാരനാണ്, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ഹാരി കെയ്ൻ എന്നും നുനോ പറഞ്ഞു.

Previous articleറോമയ്ക്ക് കിരീടം നേടിക്കൊടുക്കാൻ ജോസെ മൗറീനോക്ക് ആകും എന്ന് സ്മാളിംഗ്
Next articleഒളിമ്പിക്സ് ഗ്രാമത്തിൽ ആദ്യ കോവിഡ് പോസിറ്റീവ്