ചുവപ്പ് കാർഡിലും പതറാതെ റോമ, അവസാന നിമിഷത്തിൽ ജയം

- Advertisement -

ഇറ്റാലിറ്റൻ ലീഗിലെ റോമയുടെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് ബൊളോഗ്നയെ നേരിട്ട റോമ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ലീഗിലെ ആദ്യ രണ്ട് മത്സരത്തിലും സമനില വഴങ്ങിയിരുന്ന റോമയ്ക്ക് ഇപ്പോൾ തുടർച്ചയായി രണ്ട് വിജയങ്ങളായി. കളിയുടെ അവസാന നിമിഷങ്ങളിൽ പത്തുപേരായി ചുരുങ്ങിയിരുന്നു എങ്കിലും ഇഞ്ച്വറി ടൈമിൽ ജെക്കോയുടെ ഗോളിൽ റോമ വിജയം ഉറപ്പിക്കുകയായിരുന്നു.

ഇന്ന് കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊരലാവിലൂടെ റോമ ആയിരുന്നു ലീഡ് എടുത്തത്. പക്ഷെ നാലു മിനുട്ടുകൾക്കകം തിരിച്ചടിക്കാൻ ബൊളോഗ്നയ്ക്കായി. ഒരു പെനാൾട്ടിയിലൂടെ സൻസോനെ ആണ് റോമ കീപ്പറെ പരാജയപ്പെടുത്തിയത്. കളിയുടെ 88ആം മിനുട്ടിൽ മഞ്ചിനി ആണ് റോമ നിരയിൽ നിന്ന് ചുവപ്പ് കിട്ടി പുറത്തായത്. പിന്നീടായിരുന്നു ജെക്കോയുടെ വിജയ ഗോൾ. നാലു മത്സരങ്ങളിൽ നിന്ന് എട്ടു പോയന്റുമായി നാലാം സ്ഥാനത്താണ് റോമ ഇപ്പോൾ ഉള്ളത്.

Advertisement