യൊറെന്റേയ്ക്ക് ഇരട്ട ഗോൾ, നാപോളി വിജയം തുടരുന്നു

ഇറ്റാലിയൻ ലീഗിൽ നാപോളി വിജയം തുടരുന്നു. ഇന്ന് ലീഗിലെ പുതുമുഖങ്ങളായ ലെചെയെ നേരിട്ട നാപോളി ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. പുതിയ സൈനിംഗ് യൊറെന്റോയുടെ ഇരട്ട ഗോളുകളാണ് നാപോളിക്ക് ഇന്ന് വിജയം നൽകിയത്. കളിയുടെ 28ആം മിനുട്ടിൽ ആയിരുന്നു യൊറെന്റോയുടെ ആദ്യ ഗോൾ. ആദ്യ പകുതിയിൽ തന്നെ ഒരു പെനാൾട്ടിയിലൂടെ ഇൻസീനെ നാപോളിയുടെ രണ്ടാം ഗോളും നേടി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇൻസീനെയുടെ പാസിൽ നിന്ന് റുയിസ് നാപോളിയെ മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിച്ചു. 82ആം മിനുട്ടിൽ ആയിരുന്നു യൊറെന്റോയുടെ രണ്ടാം ഗോൾ. ഇന്നത്തെ ജയത്തോടെ നാല് ലീഗിൽ മത്സരങ്ങളിൽ മൂന്ന് ജയമായി നാപോളിക്ക്. ലീഗിൽ 9 പോയന്റുമായി മൂന്നാമതാണ് നാപോളി ഇപ്പോൾ ഉള്ളത്. യുവന്റസും ഇന്റർ മിലാനും ആണ് നാപോളൊയുടെ മുന്നിൽ ഉള്ളത്.

Previous articleചുവപ്പ് കാർഡിലും പതറാതെ റോമ, അവസാന നിമിഷത്തിൽ ജയം
Next articleസ്റ്റാംഫോഡ് ബ്രിഡ്ജിൽ ആവേശ പോരാട്ടത്തിന് ഒടുവിൽ ലുവർപൂളിന് ജയം