റോമയെ സമനിലയിൽ തളച്ച് അറ്റലാന്റ ലീഗിൽ മൂന്നാം സ്ഥാനത്ത് തിരികെയെത്തി

20210423 093101

ഇന്നലെ റോമക്ക് എതിരെ സമനില നേടിയതോടെ അറ്റലാന്റ വീണ്ടും ഇറ്റാലിയൻ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് തിരികെയെത്തി. ഇന്നലെ റോമയെ 1-1 എന്ന സ്കോറിലാണ് അറ്റലാന്റ സമനിലയിൽ പിടിച്ചത്. കഴിഞ്ഞ മത്സരത്തിൽ യുവന്റസിനെ തോൽപ്പിക്കാൻ ആയ അറ്റലാന്റയ്ക്ക് റോമയുടെ ഗ്രൗണ്ടിലും മികച്ച കളി പുറത്തെടുക്കാൻ ആയി. 26ആം മിനുട്ടിൽ മലിനോവ്സ്കിയിലൂടെ അറ്റലാന്റ ആണ് ലീഡ് എടുത്തത്.

പക്ഷെ 69ആം മിനുട്ടിലെ ഒരു ചുവപ്പ് കാർഡ് അവർക്ക് തിരിച്ചടിയായി. രണ്ട് മഞ്ഞ കാർഡുകൾ വാങ്ങി ഗൊസൻസ് ആണ് 69ആം മിനുട്ടിൽ പുറത്തായത്. ഇതിനു പിന്നാലെ 76ആം മിനുട്ടിൽ ക്രിസ്റ്റന്റെ സ്ട്രൈക്കിലൂടെ റോമ സമനില പിടിച്ചു. 90ആം മിനുട്ടിൽ റോമ താരം ഇബെനസും ചുവപ്പ് കണ്ടു. ഈ സമനിലയോടെ അറ്റലാന്റയ്ക്ക് 65 പോയിന്റാണ് ഉള്ളത്. നാലാമതുള്ള യുവന്റസിനും 65 പോയിന്റ് ഉണ്ടെങ്കിലും ഹെഡ് ടു ഹെഡിൽ അറ്റലാന്റ മുന്നിൽ നിൽക്കുകയാണ്.