സമനിലയിൽ തീർന്ന മത്സരത്തിൽ റോമയ്ക്ക് 3-0ന്റെ തോൽവി

20200922 230412
- Advertisement -

സീരി എയിൽ റോമയ്ക്ക് ഒരു അത്യപൂർവ്വ പരാജയം ആണ് ലഭിച്ചിരിക്കുന്നത്. സീരി എയിൽ ആദ്യ ദിവസം നടന്ന മത്സരത്തിൽ ഹെല്ലാസ് വെറോണയെ നേരിട്ട റോമ ഗോൾ രഹിത സമനിലയിൽ ആയിരുന്നു കളി അവസാനിപ്പിച്ചത്. എന്നാൽ റോമ ഒരു അബദ്ധം കാണിച്ചതിനാൽ ആ മത്സരത്തിൽ റോമ പരാജയപ്പെട്ടതായി സീരി എ അധികൃതർ വിധിച്ചിരിക്കുകയാണ്. ടീമിൽ അണ്ടർ 22 താരങ്ങളുടെ ഒപ്പം 23കാരനായ അമൊദു ദിയവാരയെ ഉൾപ്പെടുത്തിയതാണ് റോമയ്ക്ക് വിനയായത്.

25 അംഗ സീനിയർ ടീം സ്ക്വാഡിൽ ദിയവാര ഉണ്ടായിരുന്നില്ല. അണ്ടർ 22 താരങ്ങളെ സ്ക്വാഡിൽ ചേർക്കേണ്ടതില്ല എന്നത്കൊണ്ട് തന്നെ ദിയാവരയെ റോമ അണ്ടർ 22 താരങ്ങളുടെ കൂട്ടത്തിൽ ആയിരുന്നു എണ്ണിയത്. എന്നാൽ താരത്തിന് 23 വയസ്സായിരുന്നു. റോമ ഇത് അറിയാതെ പറ്റിയതാണ് എന്ന് പറയുന്നുണ്ട് എങ്കിലും 3-0ന്റെ പരാജയമാകും റോമയ്ക്ക് ലഭിക്കുക. ഹെല്ലാസ് വെറോണയ്ക്ക് 3 പോയിന്റും ലഭിക്കും. ഇതിന് മുമ്പ് 2016ൽ സ്ക്വാഡിൽ രജിസ്റ്റർ ചെയ്യാത്ത താരത്തെ കളിപ്പിച്ചതിന് സസുവോളയും സമാനമായ രീതിയിൽ പരാജയപ്പെട്ടിരുന്നു.

Advertisement