പോഗ്ബ അടുത്ത മത്സരം മുതൽ യുവന്റസിനൊപ്പം കളിക്കും

Picsart 23 01 23 10 50 49 711

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം പോൾ പോഗ്ബ കളത്തിൽ എത്തുന്നു. സീരി എയിൽ അടുത്ത മത്സരത്തിൽ യുവന്റസ് മോൻസയെ നേരിടുമ്പോൾ പോൾ പോഗ്ബ ടീമിൽ ഉണ്ടാകും എന്ന് യുവന്റസ് പരിശീലകൻ അലെഗ്രി അറിയിച്ചു. വ്ലാഹോവിചും അടുത്ത മത്സരത്തോടെ പരിക്ക് മാറിയെത്തും.

പോഗ്ബ 23 01 23 10 50 40 179

ലോകകപ്പ് അടക്കം നഷ്ടമായ പോഗ്ബ തന്റെ രണ്ടാം വരവിലെ യുവന്റസ് അരങ്ങേറ്റത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ്. ഫ്രഞ്ച് താരം പരിക്ക് മാറാനായി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പരിക്ക് മാറാൻ ശസ്ത്രക്രിയ ഇല്ലാത്ത വഴി പോഗ്ബ ശ്രമിച്ചു നോക്കി എങ്കിലും അത് ഫലം കണ്ടില്ല. തുടർന്നാണ് ക്ലബും താരവും കൂടി ശസ്ത്രക്രിയക്ക് വിധേയനാകാൻ തീരുമാനിച്ചത്‌.

മുട്ടിൽ മെനിസ്കസിലാണ് പോഗ്ബക്ക് പരിക്ക്. യുവന്റസിന്റെ പ്രീസീസൺ പരിശീലനത്തിന് ഇടയിൽ ആയിരുന്നു പോഗ്ബക്ക് പരിക്കേറ്റത്‌. ഈ സമ്മർ ട്രാൻസ്ഫറിൽ ആയിരുന്നു പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഫ്രീ ട്രാൻസ്ഫറിൽ യുവന്റസിലേക്ക് മടങ്ങി എത്തിയത്‌. കഴിഞ്ഞ സീസണിലും പോഗ്ബയെ പരിക്ക് അലട്ടിയിരുന്നു.