യുവതാരം ഗ്യാമർ നികും ഇനി മുംബൈ സിറ്റിയിൽ

Picsart 23 01 23 11 17 16 096

ഐ-ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡിൽ നിന്ന് 18 കാരനായ സെൻട്രൽ മിഡ്ഫീൽഡർ ഗ്യാമർ നികുവിനെ മുംബൈ സിറ്റി എഫ്‌സി സൈൻ ചെയ്തു. അരുണാചൽ പ്രദേശ് സ്വദേശിയായ നിക്കും കഴിഞ്ഞ രണ്ട് സീസണുകളിൽ രാജസ്ഥാൻ യുണൈറ്റഡിനൊപ്പമാണ്. ഈ സൈനിംഗ് മുംബൈ സിറ്റി എഫ്‌സിക്ക് ഭാവി മുന്നിൽ കൊണ്ട് നടത്തിയ ഒരു സുപ്രധാന നീക്കമായി വേണം കരുതാൻ. വരാനിരിക്കുന്ന സീസണിലേക്ക് അവരുടെ മിഡ്ഫീൽഡ് ഓപ്ഷനുകൾ ശക്തിപ്പെടുത്താൻ ഈ നീക്കത്തോടെ സാധിക്കും. അഞ്ച് വർഷത്തെ കരാർ ആണ് താരം മുംബൈ സിറ്റിയിൽ ഒപ്പുവെച്ചത്.

നികും 23 01 23 11 17 28 495

ഗ്യാമർ നികും ഫുട്ബോൾ ലോകം ഏറെ പ്രതീക്ഷയോടെ കാണുന്ന ഒരു യുവ കളിക്കാരനാണ്, അദ്ദേഹത്തിന്റെ സൈനിംഗ് മുംബൈ സിറ്റി ആരാധകർക്ക് സന്തോഷം നൽകും. ലീഗ് ഷീൽഡ് കിരീടത്തിലേക്ക് അടുക്കുന്ന മുംബൈ സിറ്റി ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഇനിയും ചില നീക്കങ്ങൾ നടത്താൻ സാധ്യതയുമണ്ട്. ഖേൽ നൗ ആണ് നികുമിന്റെ ട്രാൻസ്ഫർ പുറത്തു വിട്ടത്.