ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് വിട, യുവന്റസ് താരത്തിന് പുതിയ കരാർ

- Advertisement -

ക്ലബ്ബ് വിടുന്നു എന്ന അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ച് മിറളം പിയാനിച് യുവന്റസുമായുള്ള കരാർ പുതുക്കി. 5 വർഷത്തെ കരാറാണ് താരം ഇറ്റാലിയൻ ചാംപ്യന്മാരുമായി താരം ഒപ്പിട്ടത്. ബാഴ്സലോണ, പി എസ് ജി അടക്കമുള്ള ടീമുകൾ താരത്തിനായി രംഗത്ത് വന്നിരുന്നു.

ബോസ്നിയൻ ദേശീയ താരമായ പിയാനിച് 2016 ലാണ് യുവന്റസിലേക്ക് എത്തുന്നത്. റോമ, ലിയൊണ് ക്ലബ്ബ്ൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 28 വയസുകാരനായ താരം യുവന്റസ് മധ്യനിരയുടെ അഭിവാജ്യ ഘടകമാണ്.

Advertisement