മരിയോ ബലോട്ടലി നീസിൽ തുടരും

- Advertisement -

ഇറ്റാലിയൻ സൂപ്പർ താരം മരിയോ ബലോട്ടലി OGC നീസിൽ തുടരും. ക്ലബ് വിട്ടു പോകുമെന്ന് കരുതിയ താരം പ്രീ സീസൺ പരിശീലന ക്യാമ്പിൽ തിരിച്ചെത്തിയിരുന്നു. താരം OGC നീസിൽ നിന്നും മാറി മുഖ്യ എതിരാളികളായ ഒളിമ്പിക് മാഴ്‌സെയിലേക്ക് പോകാനുള്ള സാധ്യതകൾ ഉണ്ടായിരുന്നു. എന്നാൽ മാഴ്സെയുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന്.ബലോട്ടെലി ബ്ലാക്ക് ആൻഡ് റെഡ്‌സിൽ തുടരുകയായിരുന്നു. ഈ സീസണിൽ ക്ലബ് വിടാൻ ആഗ്രഹിച്ച താരം OGC നീസ് ആരാധകരോട് വിട പറഞ്ഞിരുന്നു. എന്നാൽ പ്രതിഫല തർക്കങ്ങളാണ് താരത്തെ ടീമിൽ പിടിച്ച നിർത്തിയത്.

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും വേണ്ടി കളിച്ച മരിയോ ബലോട്ടലി സീരി എയിൽ മിലാൻ ടീമുകൾക്കും വേണ്ടി ബൂട്ടണിഞ്ഞു. വിവാദങ്ങളുടെ തോഴനായ മരിയോ ബലോട്ടലി 36 മത്സരങ്ങൾ അസൂറിപ്പടയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഈ സീസണിൽ നീസിന് വേണ്ടി 14 ഗോളടിച്ചിട്ടുണ്ട്. ലിയോണിനെതിരായ അടുത്ത മത്സരത്തിൽ നീസിന് വേണ്ടി ബലോട്ടെല്ലി കളത്തിലിറങ്ങും.

Advertisement