നാപോളിക്കെതിരായ ചുവപ്പ് കാർഡിന് മാപ്പ് പറഞ്ഞ് പിയാനിച്ച്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

നാപോളിക്കെതിരായ ചുവപ്പ് കാർഡിന് മാപ്പ് പറഞ്ഞ് യുവന്റസ് താരം പിയാനിച്ച്. സീരി എയിൽ ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് യുവന്റസ് ജയിച്ചിരുന്നു. ഏറെ വിവാദമായ മത്സരത്തിൽ രണ്ടു ചുവപ്പ് കാർഡും ഒരു പെനാൽറ്റിയും പിറന്നു. റൊണാൾഡോയെ വീഴ്ത്തിയതിന് ചുവപ്പ് കണ്ടു ഗോൾ കീപ്പർ പുറത്തായതിന് പിന്നാലെ 46ആം മിനുട്ടിൽ പിയാനിച് രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തായത് യുവന്റസിന് തിരിച്ചടിയായിരുന്നു.

പത്ത് പേർക്കെതിരെ കളിക്കുന്നതിലുള്ള യുവന്റസിന്റെ ആനുകൂല്യമാണ് പിയാനിച് നഷ്ടമാക്കിയത്. 10 Vs 10 എന്ന സ്ഥിതിയിൽ ഒരു ഗോൾ നേടാൻ നാപോളിക്കായിരുന്നു. പിന്നീട് ഇൻസിനി പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നില്ലെങ്കിൽ നാപോളിക്ക് സമനില നേടാൻ ആകുമായിരുന്നു.