“ബാഴ്സലോണ തന്നോട് കാണിച്ചത് അനീതി” – കാർലെസ് പെരെസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ തന്നോട് കാണിച്ചത് അനീതിയാണെന്ന് മുൻ ബാഴ്സലോണ താരം കാർലെസ് പെരെസ്‌. ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ കാർലെസ് പെരെസ് ക്ലബ് വിടാൻ നിർബന്ധിതനാവുകയും ഇറ്റാലിയൻ ക്ലബായ റോമയിലേക്ക് കൂടു മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം റോമയ്ക്കായി തന്റെ ആദ്യ ഗോളും പെരെസ് നേടി. എന്നാൽ ബാഴ്സലോണ തന്നോട് ക്ലബ് വിട്ടു പോകാൻ പറഞ്ഞ വിധം ശരിയായില്ല എന്ന് പെരെസ് പറഞ്ഞു.

തന്നെ എന്തിനാണ് പുറത്താക്കുന്നത് ഒരിക്കൽ പോലും ബാഴ്സലോണ വ്യക്തമാക്കിയില്ല‌. താരം പറഞ്ഞു. ബാഴ്സലോണയുടെ ഫസ്റ്റ് ടീമിൽ എത്തണം എന്നത് തന്റെ ലക്ഷ്യമായിരുന്നു എന്നും പെരെസ് പറഞ്ഞു. ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് പത്ത് ദിവസം മുമ്പ് മാത്രമാണ് പരിശീലകൻ തന്നെ ടീമിന് ആവശ്യമില്ല എന്ന് പറഞ്ഞുത്. പെരെസ് പറഞ്ഞു. ബാഴ്സലോണ താൻ മറന്നു കഴിഞ്ഞെന്നും ഇനി റോമയാണ് തന്റെ ക്ലബ് എന്നും പെരെസ് കൂട്ടിച്ചേർത്തു.