ആൽബിയോളിന്റെ ഗോളിൽ നാപോളിക്ക് ജയം

Jyotish

ഇറ്റാലിയൻ ലീഗിൽ നാപോളിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് സ്പാലിനെ നാപോളി പരാജയപ്പെടുത്തിയത്. ആൽബിയോളിന്റെ ഗോളിലാണ് നാപോളിക്ക് ഇന്ന് ജയം നേടിക്കൊടുത്തത്. മെർട്ടൻസിന്റെ കോർണർ മനോഹരമായ ഒരു ഹെഡ്ഡറിലൂടെയാണ് ആൽബിയോള ഗോളാക്കി മാറ്റിയത്.

സ്പാലിനെതിരായ നാപോളിയുടെ തുടർച്ചയായ ഒൻപതാം വിജയമാണിത്. ഇന്നത്തെ ജയത്തോടു കൂടി 42 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് നാപോളി. യുവന്റസിന്റെ ലീഡ് അഞ്ചായി കുറയ്ക്കാൻ നാപോളിക്ക് സാധിച്ചു. നിലവിൽ പതിനാറു പോയിന്റുമായി പതിനാറാം സ്ഥാനത്താണ് സ്പാൽ.