ബ്രൂക്സിന്റെ ഇരട്ട ഗോളിൽ ബൗണ്മത്

- Advertisement -

ബ്രൂക്സിന്റെ ഇരട്ട ഗോളുകളുടെ മികവിൽ ബോണ്മതിന് വിജയം. ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബ്രൈറ്റണെ ആണ് ബൗണ്മത് പരാജയപ്പെടുത്തിയത്. കളിയുടെ 21ആം മിനുട്ടിൽ ജോഷുവ കിങിന്റെ പാസിൽ നിന്നായിരുന്നു ബ്രൂക്സിന്റെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ ഫ്രേസറിന്റെ ക്രോസിൽ നിന്ന് രണ്ടാം ഗോളും കണ്ടെത്തി. ബ്രൂക്സിന്റെ ഈ സീസണിൽ ഇതോടെ നാലു ഗോളുകളായി.

കളിയിൽ ഡുങ്ക് ചുവപ്പ് കണ്ട് 73ആം മിനുട്ടിൽ പുറത്തായത് ബ്രൈറ്റന്റെ തിരിച്ചുവരവിനുള്ള പ്രതീക്ഷയും ഇല്ലാതാക്കി. ഈ ജയത്തോടെ ബൗണ്മതിന് ലീഗിൽ 26 പോയന്റായി. ഇപ്പോൾ എട്ടാം സ്ഥാനത്താണ് ബൗണ്മത് ഉള്ളത്. ബ്രൈറ്റണ് 21 പോയന്റാണ് ഉള്ളത്.

Advertisement