കിരീടം നേടാൻ നാപോളിക്ക് ഇനി ഒരു ചുവട് കൂടെ

Newsroom

Picsart 23 04 24 08 28 09 940
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ സീരി എയിൽ യുവന്റസിനെ തോൽപ്പിച്ചതോടെ ലീഗ് കിരീടം നാപോളിയുടെ കയ്യെത്തും ദൂരത്ത് എത്തി. ഇന്നലെ അവസാന നിമിഷ ഗോളിൽ ആയിരുന്നു നാപോളി യുവന്റസിനെ തോൽപ്പിച്ചത്. ഈ വിജയത്തോടെ നാപോളി 31 മത്സരങ്ങളിൽ നിന്ന് 78 പോയിന്റിൽ എത്തി. രണ്ടാമതുള്ള ലാസിയോയെക്കാൾ 17 പോയിന്റ് മുന്നിൽ ആണ് നാപോളി ഇപ്പോൾ ഉള്ളത്. ഇനി ആകെ 7 മത്സരങ്ങൾ മാത്രമെ ലീഗിൽ അവശേഷിക്കുന്നുള്ളൂ.

നാപോളി 23 04 24 08 28 23 879

അടുത്ത വാരാന്ത്യത്തിൽ നാപോളിക്ക് കിരീടം ഉറപ്പിക്കാൻ ആകും. അടുത്ത ആഴ്ച നാപോളി സലർനിറ്റനയെ ആണ് നേരിടുന്നത്. ശനിയാഴ്ച നടക്കുന്ന ഈ മത്സരം നാപോളി വിജയിക്കുകയും ഞായറാഴ്ച ഇന്റർ മിലാൻ ലാസിയോയെ തോൽപ്പിക്കുകയും ചെയ്താൽ നാപോളിക്ക് കിരീടം സ്വന്തമാകും. 1989-90 സീസണിൽ ആണ് നാപോളി അവസാനമായി സീരി എ കിരീടം നേടിയത്. അതിനു മുമ്പ് 86-87 സീസണിലും നാപോളി ലീഗ് കിരീടം നേടിയിരുന്നു. മറഡോണയുടെ ആ ഐതിഹസിക ദിനങ്ങൾക്ക് ശേഷം നാപോളിക്ക് ലീഗ് കിരീടത്തിലേക്ക് എത്താനേ ആയിരുന്നില്ല.