സെനഗലീസ് പ്രതിരോധ താരത്തിന് നപോളിയിൽ പുതിയ കരാർ

നാപോളിയുടെ സെനഗലീസ് താരം കൗലിഡു കൗലിബാലി ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം 2023 വരെ താരം നാപോളിയിൽ തുടരും. ലോകത്തെ ഏറ്റവും മികച്ച സെൻട്രൽ ഡിഫണ്ടർമാറിൽ ഒരാളെയാണ് താരത്തെ കണക്കാക്കപ്പെടുന്നത്.

27 വയസുകാരനായ താരത്തെ മുൻ നാപോളി പരിശീലകൻ സാറി പരിശീലിപ്പിക്കുന്ന ചെൽസി സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു. പുതിയ കരാർ പ്രകാരം താരത്തിന്റെ റിലീസ് ക്ലോസ് 100 മില്യൺ യൂറോയോളമാണ് എന്നാണ് റിപ്പോർട്ടുകൾ. ജങ്കിൽ നിന്ന് 2014 ലാണ് താരം നേപ്പിൾസിൽ എത്തുന്നത്.

Previous articleയുവന്റസ് ജയം തുടരുന്നു, റൊണാൾഡോ ഗോളിനായുള്ള കാത്തിരിപ്പും
Next articleക്രിസ്റ്റ്യാനോ ജൂനിയറിന് യുവന്റസിൽ നാലു ഗോളോടെ അരങ്ങേറ്റം