ക്രിസ്റ്റ്യാനോ ജൂനിയറിന് യുവന്റസിൽ നാലു ഗോളോടെ അരങ്ങേറ്റം

സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിന്റെ ജേഴ്സിയിൽ ഗോൾ കണ്ടെത്താൻ വിഷമിക്കുകയാണെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ യുവന്റസ് അരങ്ങേറ്റം ഗോൾ വർഷത്തോടെ ആഘോഷിക്കുകയാണ് ഉണ്ടായത്. ഇന്നലെ യുവന്റസ് അണ്ടർ 9 ടീമിനായി അരങ്ങേറിയ ക്രിസ്റ്റ്യാനോ ജൂനിയർ 4 ഗോളുകളാണ് ടീമിനായി നേടിയത്. മത്സരം 5-1 എന്ന സ്കോറിന് യുവന്റസ് വിജയിക്കുകയും ചെയ്തു.

അച്ഛനെ പോലെ ഏഴാം നമ്പർ ജേഴ്സിയിൽ തന്നെ ആയിരുന്നു ജൂനിയറും കളിച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു റൊണാൾഡോയുടെ മകൻ യുവന്റസ് അക്കാദമിയിൽ ചേർന്നത്.

Previous articleസെനഗലീസ് പ്രതിരോധ താരത്തിന് നപോളിയിൽ പുതിയ കരാർ
Next articleമാഞ്ചസ്റ്റർ യുണൈറ്റഡിനും മൗറീനോയ്ക്കും ഇന്ന് ജയിച്ചേ തീരു