നാപോളി തന്നെ ഇറ്റലിയിൽ മുന്നിൽ

സീരി എയിൽ നാപോളിക്ക് മറ്റൊരു വിജയം കൂടെ. അവർ ഇന്ന് ടൊറീനോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് നാപോളി പരാജയപ്പെടുത്തിയത്. കാമറൂൺ താരം അംഗുയസയുടെ ഇരട്ട ഗോളുകൾ ആണ് നാപോളിയുടെ ജയത്തിൽ കരുത്തായത്.

ആറാം മിനുട്ടിൽ തന്നെ നാപോളി ലീഡ് എടുത്തു. റുയിയുടെ ഒരു ക്രോസിൽ നിന്ന് ഹെഡറിലൂടെ ആയിരുന്നു ഇസയുടെ ആദ്യ ഗോൾ. പന്ത്രണ്ടാം മിനുട്ടിൽ ഇസ്സ വീണ്ടും ഗോളടിച്ചു. ഇത്തവണ മൈതാന മധ്യം മുതൽ പന്ത് എടുത്ത് കുതിച്ച് ആയിരുന്നു ഇസയുടെ ഗോൾ.

Img നാപോളി 200859

ആദ്യ പകുതിയിൽ തന്നെ നാപിൾസിലെ സംസാര വിഷയമായ ടാലന്റ് ക്വരക്സ്കിലിയ നാപോളിയുടെ മൂന്നാം ഗോൾ നേടി. ഈ ഗോളും മൈതാന മധ്യം മുതൽ ഉള്ള ഒരു സോളോ റണ്ണിന് ഒടുവിൽ ആയിരുന്നു പിറന്നത്. സനാബ്രിയ ആണ് ടൊറീനോയുടെ ആശ്വാസ ഗോൾ നേടിയത്.

ഇപ്പോൾ 8 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി നാപോളി ഒന്നാമത് നിൽക്കുകയാണ്.