വിയ്യാറയലിനെ പിടിച്ചു കെട്ടി കാദിസ്

സ്വന്തം തട്ടകത്തിൽ കരുത്തരായ വിയ്യാറയലിനെ സമനിലയിൽ തളച്ച് കാദിസ്. ലീഗിൽ തുടർ തോൽവികളുമായി ആരംഭിച്ച കാഡിസിന് കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പുറമെ സമനില നേടാൻ കഴിഞ്ഞത് ആശ്വാസമായി. നിർണായക പോയിന്റുകൾ കൈവിട്ട വിയ്യാറയലിന്റെ അഞ്ചാം സ്ഥാനമാവട്ടെ ഒട്ടും സുരക്ഷിതമല്ല.

കാദിസ് 193925

വിജയം ഉറപ്പിച്ച് ഇറങ്ങിയ വിയ്യാറയൽ കാഡിസിന്റെ തട്ടകത്തിൽ ശരിക്കും വിയർത്തു. പന്ത് കൈവശം വെക്കുന്നതിലും ലക്ഷ്യത്തിലേക്ക് ഉന്നം വെക്കുന്നതിലും എതിരാളികളെക്കാൾ ബഹുദൂരം മുന്നിൽ നിന്നെങ്കിലും ഗോൾ കണ്ടെത്താൻ മാത്രം എമരിയുടെ ടീമിന് സാധിച്ചില്ല.

കാഡിസ് ആവട്ടെ ഏതു വിധേനയും എതിരാളികളെ ഗോളിൽ നിന്നും അകറ്റി നിർത്താൻ പൊരുതി. പ്രതിരോധ താരം ഐസക് കാഴ്സെലൻ മുഴുവൻ സമയത്തിന്റെ ഇഞ്ചുറി ടൈമിൽ ചുവപ്പ് കാർഡ് കണ്ടു കയറിയതോടെ പത്ത് പേരുമായാണ് മത്സരം അവസാനിപ്പിച്ചത്‌. കാദിസ് ഇപ്പോഴും പത്തൊൻപതാം സ്ഥാനത്ത് തന്നെ തുടരുകയാണ്.