നാപോളിയുടെ അപ്പീൽ തള്ളി

Img 20201111 130120
- Advertisement -

സീരി എയിൽ യുവന്റസിന് എതിരായ മത്സരത്തിൽ തോൽവിയും ഒപ്പം ഒരു പോയിന്റും നഷ്ടമാക്കിയ നടപടിക്ക് എതിരെ നാപോളി നൽകിയ അപ്പീൽ തള്ളി. ഇതോടെ യുവന്റസിന്റെ വിജയം ഉറപ്പായി. കഴിഞ്ഞ മാസം കൊറോണ കാരണം നടക്കാതിരുന്ന യുവന്റസും നാപോളിയും തമ്മിലുള്ള മത്സരമാണ് യുവന്റസിന് അനുകൂലമായി സീരി എ അധികൃതർ വിധിച്ചത്.

യുവന്റസിന് 3-0 തോൽവിയും ഒപ്പം നാപോളിക്ക് ഒരു പോയിന്റിന്റെ പിഴയുമാണ് അന്ന് കളിക്കാൻ എത്താതിരുന്നതിന് ലഭിച്ചത്. കൊറോണ കാരണം ആയിരുന്നു നാപോളിക്ക് അന്ന് ടൂറിനിൽ മത്സരത്തിന് എത്താൻ കഴിയാതിരുന്നത്. നാപൾസിൽ അടക്കം ഇറ്റലിയിൽ മുഴുവൻ കൊറോണ വീണ്ടും രൂക്ഷമായ രീതിയിൽ വ്യാപിച്ചതിനാൽ ക്ലബ് യാത്ര വിലക്ക് നേരിടുക ആയിരുന്നു. ഈ മത്സരത്തിൽ നഷ്ടപ്പെട്ട നാലു പോയിന്റ് ഉണ്ടായിരുന്നു എങ്കിൽ നാപോളി ഇന്ന് സീരി എയിൽ ഒന്നാമത് നിൽക്കുമായിരുന്നു.

Advertisement