കോബി ബ്രയാന്റിന്റെ മരണത്തിൽ മൗനാചരണവുമായി മിലാൻ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബാസ്‌കറ്റ്‌ബോൾ ഇതിഹാസം കോബി ബ്രയാന്റ് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. കായിക‌ ലോകം ഞെട്ടലോടെയാണ് ഈ വാർത്ത സ്വീകരിച്ചത്. കാലിഫോർണിയയിൽ ഉണ്ടായ അപകടത്തിൽ 41 കാരനായ കോബിക്ക് ഒപ്പം 13 കാരി മകൾ ജിയാനെയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 7 പേരും കൊല്ലപ്പെട്ടിരുന്നു. കോബിയുടെ അനുസ്മരണാർഥം ഇറ്റലിയിൽ മിലാൻ – ടൊറീനോ മത്സരത്തിന് മുന്നോടിയായി ഒരു മിനുട്ട് മൗനം ആചരിക്കും.

ഇറ്റാലിയൻ ടീമുകൾക്ക് വേണ്ടി ബാസ്കറ്റ്ബോൾ കോബിയുടെ പിതാവ് കളിച്ചിരുന്നു. കുട്ടിക്കാലത്തിന്റെ ഭൂരിപക്ഷവും കോബി ചിലവഴിച്ചത് ഇറ്റലിയിലായിരുന്നു. അറിയപ്പെടുന്ന എസി മിലാൻ ആരാധകൻ കൂടിയായിരുന്നു കോബി ബ്രയാന്റ്.