എഫ് എ കപ്പ് അഞ്ചാം റൗണ്ട്, റൂണി മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിക്കാൻ സാധ്യത

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് എ കപ്പ് അഞ്ചാം റൗണ്ടിനായുള്ള നറുക്ക് കഴിഞ്ഞു. അഞ്ചാം റൗണ്ടിൽ ആവേശകരമായ മത്സരങ്ങൾക്കാകും കളമൊരുങ്ങുക. ഇതിൽ ഏവരും ഉറ്റുനോക്കുന്ന പോരാട്ടങ്ങളിൽ ഒന്നായി മാറാൻ സാധ്യതയുള്ള ഇംഗ്ലീഷ് ഇതിഹാസ സ്ട്രൈക്കർ വെയ്ൻ റൂണിയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ഇറക്കമാകും. മാഞ്ചസ്റ്റർ യുണൈറ്റഡിന് അഞ്ചാം റൗണ്ടിൽ റൂണിയുടെ ടീമായ ഡെർബി കൗണ്ടിയൊ അല്ലെങ്കിൽ നോർതാമ്പ്ടണൊ ആകും എതിരാളികൾ.

നോർതാമ്പ്ടണും ഡെർബിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സമനിലയിൽ ആയിരുന്നു മത്സരം അവസാനിച്ചത്. ഇനി റീപ്ലെയിൽ വിജയിക്കുന്നവർ ആകും യുണൈറ്റഡിനെ നേരിടുക. ഡെർബിയും യുണൈറ്റഡും തമ്മിൽ കളിക്കുകയാണെങ്കിൽ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ ചെമ്പടയ്ക്ക് എതിരെ ഇറങ്ങുന്നത് കാണാൻ ആരാധകർക്ക് കഴിയും. ചെൽസിയും ലിവർപൂളും തമ്മിലുള്ള പോരാട്ടവും അഞ്ചാം റൗണ്ടിൽ നടക്കാൻ സാധ്യതയുണ്ട്. ലിവർപൂൾ നാലാം റൗണ്ട് റീപ്ലേയിൽ വിജയിക്കുകയാണെങ്കിൽ അവർ ചെൽസിയുടെ ഹോം ഗ്രൗണ്ടിൽ ചെന്ന് അഞ്ചാം റൗണ്ട് കളിക്കേണ്ടി വരും.

The FA Cup 5th round draw:

Sheff Wed vs Man City
Reading/Cardiff vs Sheff Utd
Chelsea vs Shrewsbury/Liverpool
West Brom vs Newcastle/Oxford
Leicester vs Coventry/Birmingham
Northampton/Derby vs Man Utd
Southampton/Spurs vs Norwich
Portsmouth vs Bournemouth/Arsenal