ഇറ്റാലിയൻ സീരി എയിൽ ജയത്തോടെ എ.സി മിലാൻ ലീഗിൽ ഒന്നാമത്

എ.സി മിലാൻ വിജയവഴിയിൽ തിരിച്ചെത്തി

എ.സി മിലാൻ വിജയവഴിയിൽ തിരിച്ചെത്തി

ഇറ്റാലിയൻ സീരി എയിൽ കഴിഞ്ഞ മത്സരത്തിൽ അറ്റലാന്റയോട് സമനില വഴങ്ങിയ എ.സി മിലാൻ വിജയവഴിയിൽ തിരിച്ചെത്തി. സ്വന്തം മൈതാനത്ത് ബൊളോഗ്നയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് മിലാൻ മറികടന്നത്. പന്ത് കൈവശം വക്കുന്നതിൽ ഇരു ടീമുകളും തുല്യത പുലർത്തിയെങ്കിലും ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് മിലാൻ ആയിരുന്നു. ഇടക്ക് ബൊളോഗ്നയുടെ ഒരു ശ്രമം ബാറിൽ തട്ടി മടങ്ങി.

എ.സി മിലാൻ

മത്സരത്തിൽ 21 മത്തെ മിനിറ്റിൽ ചാൾസ് ഡി കെറ്റലറെയുടെ പാസിൽ നിന്നു റാഫേൽ ലിയാവോ ആണ് മിലാനു ആദ്യ ഗോൾ സമ്മാനിച്ചത്. രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ റാഫേൽ ലിയാവോയുടെ പാസിൽ നിന്നു അതുഗ്രൻ ഗോൾ കണ്ടത്തിയ ഒലിവർ ജിറോഡ് മിലാന്റെ ജയം ഉറപ്പിച്ചു. കരിയറിൽ ജിറോഡിന്റെ മുന്നൂറാം ഗോൾ ആയിരുന്നു ഇത്. സമനിലക്ക് ആയി ബൊളോഗ്ന പൊരുതിയെങ്കിലും അവർക്ക് ഗോൾ നേടാൻ ആയില്ല. ലീഗിൽ ഇത് വരെ ജയിക്കാൻ ബൊളോഗ്നക്ക് ആയില്ല. ജയത്തോടെ ലീഗിൽ നിലവിൽ ഒന്നാമത് ആണ് മിലാൻ.