മിലാൻ ക്ലബുകൾക്ക് ഇനി പുതിയ സ്റ്റേഡിയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സാൻസിരോയ്ക്ക് പകരം ഒരുങ്ങുന്ന മിലാൻ ക്ലബുകളുടെ പുതിയ സ്റ്റേഡിയം തീരുമാനമായി. പുതിയ’സാൻ സിറോ സ്റ്റേഡിയം മിലാനും ഇന്ററും ചേർന്ന് തിരഞ്ഞെടുത്ത പോപ്പുലസിന്റെ കത്തീഡ്രൽ ഡിസൈൻ ആയിരിക്കുമെന്ന് ഇന്ന് പ്രഖ്യാപിച്ചു. വിവിധ ഡിസൈനുകളിൽ നിന്നാണ് പോപ്പുലസിന്റെ കത്തീഡ്രൽ ഡിസൈൻ തിരഞ്ഞെടുത്തത്. മിലാനിലെയും ഗാലേറിയയിലെയും ഐതിഹാസികമായ ഡ്യുമോ കത്തീഡ്രലിന് സാമ്യമുള്ളതിനാൽ ആണ് ഈ സ്റ്റേഡിയത്തിന് കത്തീഡ്രൽ എന്ന് വിളിപ്പേര് ലഭിക്കുന്നത്. 2027ലേക്ക് സ്റ്റേഡിയം നിലവിൽ വരും.

നിലവിലുള്ള സ്റ്റേഡിയോ ഗ്യൂസെപ്പെ മീസയ്‌ക്ക് അടുത്തായി തന്നെ ഇത് നിർമ്മിക്കപ്പെടും, നിലവിലെ സ്റ്റേഡിയം 2026നു ശേഷം പൊളിച്ച് മാറ്റാൻ ആണ് ഇപ്പോൾ തീരുമാനം. അത് പിന്നീട് വനിതാ ഫുട്‌ബോൾ, യൂത്ത് ടീമുകൾക്ക് കളിക്കാനുള്ള ഒരു ചെറിയ വേദിയാക്കി മാറ്റും. സാൻ സിറോയിൽ തന്നെയാണ് പുതിയ സ്റ്റേഡിയവും എന്നതു കൊണ്ട് സാൻ സിറോ സ്റ്റേഡിയം എന്ന് തന്നെ ആയിരിക്കും പുതിയ സ്റ്റേഡിയത്തെയും വിളിക്കുക.