സീരി എയിൽ മിലാനു സമനില കുരുക്ക്, തുടർച്ചയായി വമ്പൻ ജയവുമായി നാപോളി.
ഇറ്റാലിയൻ സീരി എയിൽ നിലവിലെ ചാമ്പ്യൻമാർ ആയ എ.സി മിലാനെ സമനിലയിൽ തളച്ചു അറ്റലാന്റ. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു പിരിയുക ആയിരുന്നു. പന്ത് കൈവശം വക്കുന്നതിൽ അടക്കം മിലാൻ ആധിപത്യം ആണ് കാണാൻ ആയത് എങ്കിലും 29 മത്തെ മിനിറ്റിൽ അറ്റലാന്റ മത്സരത്തിൽ മുന്നിലെത്തി. ജോകിം മഹലെയുടെ പാസിൽ നിന്നു യുക്രെയ്ൻ താരം റസ്ലൻ മലിനിസ്‌കോവി ശക്തമായ ഷോട്ടിലൂടെ അറ്റലാന്റക്ക് ആദ്യ ഗോൾ നേടി നൽകി.
ആദ്യ പകുതിയിൽ പിന്നിലായ മിലാൻ രണ്ടാം പകുതിയിൽ ആണ് സമനില ഗോൾ കണ്ടത്തിയത്. 68 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അലക്സിസ് സലമേകർസിന്റെ പാസിൽ നിന്നു ഇസ്മയിൽ ബെനാസറിന്റെ അതുഗ്രൻ ഗോൾ മിലാനു സമനില സമ്മാനിക്കുക ആയിരുന്നു. അതേസമയം സീരി എയിൽ നാപോളി തങ്ങളുടെ വിജയകുതിപ്പ് തുടർന്നു. മോൻസയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് അവർ തകർത്തത്.
തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ നേടി തിളങ്ങിയ വിച വരത്ഷെലിയ ഇന്ന് റബ്‌ദു ഗോളുകൾ നേടി. 35 മത്തെ മിനിറ്റിൽ സിലിൻസ്കിയുടെ പാസിൽ നിന്നു വരത്ഷെലിയ ഗോൾ നേടിയപ്പോൾ ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ആന്ദ്ര ഫ്രാങ്കിന്റെ പാസിൽ നിന്നു വിക്ടർ ഒസിമ്ഹൻ രണ്ടാം ഗോളും നേടി. 62 മത്തെ മിനിറ്റിൽ സ്റ്റാനിസ്ലാവ് ലോബോത്ക യുടെ പാസിൽ നിന്നു വരത്ഷെലിയ രണ്ടാം ഗോൾ നേടിയപ്പോൾ ഇഞ്ച്വറി സമയത്ത് 93 മത്തെ മിനിറ്റിൽ കിം മിൻ ജെ നാപോളി ജയം പൂർത്തിയാക്കി. സിലിൻസ്കിയാണ് ഈ ഗോളിനും വഴിയൊരുക്കിയത്. ഇടക്ക് മോൻസ പന്ത് വലയിൽ എത്തിച്ചെങ്കിലും വാർ അത് ഓഫ് സൈഡ് ആണെന്ന് കണ്ടത്തുക ആയിരുന്നു.
Story Highlight : AC Milan held by Atalanta, another big win for Napoli in Serie A.