ആന്റണിയെ സ്വന്തമാക്കാൻ ആയില്ല എങ്കിൽ പകരം ഒരു ഡച്ച് യുവതാരം മാഞ്ചസ്റ്ററിൽ എത്തും

അയാക്സ് യുവതാരം ആന്റണിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളെ കൊണ്ട് ആകുന്നത് എല്ലാം ചെയ്യുന്നുണ്ട്. എന്നാൽ അയാക്സ് ഇതുവരെ ആന്റണിയെ വിൽക്കാൻ തയ്യാറായിട്ടില്ല. ആന്റണിയെ വാങ്ങാൻ യുണൈറ്റഡ് പുതിയ ഓഫർ അയാക്സിന് മുന്നിൽ വെക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ ആന്റണിയെ യുണൈറ്റഡിന് സ്വന്തമാക്കാൻ ആയില്ല എങ്കിൽ പകരം യുണൈറ്റഡ് ഒരു താരത്തെ കണ്ടുവെച്ചിട്ടുണ്ട്.

ആന്റണി

PSV ഐന്തോവൻ വിംഗർ ആയ കോഡി ഗാക്‌പോ. 38 മില്യൺ യൂറോ നൽകിയാൽ ഗാക്പോയെ വിട്ടു നൽകാൻ പി എസ് വി തയ്യാറാണ്. 23കാരനായ താരം ഇപ്പോൾ പി എസ് വിയിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ റൂഡ് വാൻ നിസ്റ്റെൽറൂയിയുടെ കീഴിലാണ് കളിക്കുന്നത്. ഇടതുവശത്ത് കളിക്കുന്ന വിംഗറാണ് ഗാക്‌പോ. കഴിഞ്ഞ സീസണിൽ പിഎസ്‌വിക്ക് വേണ്ടിയുള്ള പ്രകടനം കൊണ്ട് ഗാക്‌പോ ഈ വർഷത്തെ ഡച്ച് ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ 12 ഗോളുകളും 12 അസിസ്റ്റും ഗാക്പോ ഡച്ച് ലീഗിൽ നേടിയിരുന്നു.

ആന്റണിയോ ഗാക്പോയോ ഇവരിൽ ഒരു താരം മാഞ്ചസ്റ്റർ ജേഴ്സിയിൽ ഉണ്ടാകും എന്ന് ഉറപ്പാണ്.