മിലാന് സമനില, ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടം അവസാന റൗണ്ട് വരെ നീളും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എയിൽ എ സി മിലാൻ സമനില വഴങ്ങിയതോടെ ഇറ്റലിയിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടങ്ങൾ ഫോട്ടോഫിനിഷിലേക്ക് നീളുകയാണ്‌. ഇന്ന് മിലാൻ കലിയരിക്ക് എതിരെയാണ് സമനില വഴങ്ങിയത്. ഇന്ന് ഇരു ടീമുകൾക്കും ഗോളൊന്നും നേടാൻ ആയില്ല‌. മിലാന്റെ ഈ സമനിലയോടെ യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമായി. ഇന്ന് വിജയിച്ചിരുന്നു എങ്കിൽ എ സി മിലാന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാമായുരുന്നു‌.

ഇന്നത്തെ സമനിലയോടെ 76 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുകയാണ് എ സി മിലാൻ. നാപോളിക്കും 76 പോയിന്റാണ് ഉള്ളത്. 75 പോയിന്റുള്ള യുവന്റസ് ലീഗിൽ അഞ്ചാമതും നിൽക്കുന്നു. ഇന്റർ മിലാനും അറ്റലാന്റയുമാണ് ഇതുവരെ ഇറ്റലിയിൽ നിന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചത്. അവസാന മത്സരത്തിൽ അറ്റലാന്റയെ ആകും എ സി മിലാൻ നേരിടുക.