ഇറ്റലിയിൽ ലീഗ് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട് മിലാൻ അടക്കം 9 ക്ലബുകൾ

- Advertisement -

കൊറോണ വൈറസ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ലീഗ് ഉപേക്ഷിക്കണം എന്ന ആവശ്യവുമായി ഒമ്പതോളം ക്ലബുകൾ രംഗത്ത്. എ സി മിലാൻ അടക്കമാണ് ഒമ്പതു ക്ലബുകൾ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ലോകത്ത് കൊറോണ ഏറ്റവും ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി. ഈ സാഹചര്യത്തിൽ ഇപ്പോഴും ഫുട്ബോൾ നടത്തുന്നത് പ്രാവർത്തികമല്ല എന്ന് ഈ ക്ലബുകൾ പറയുന്നു.

എ സി മിലാൻ, ബ്രഷ, ഉദിനെസെ, സ്പാൾ, ടൊറീനോ, സാമ്പ്ഡോറിയ, ജെനോവ, ഫിയൊറെന്റീന, കലിയരി എന്നീ ക്ലബുകളാണ് ഇപ്പോൾ മുന്നോട്ട് വന്നിട്ടുള്ളത്. കൂടുതൽ ക്ലബുകൾ ഈ തീരുമാനത്തിലേക്ക് അടുത്ത് തന്നെ എത്തും എന്നാണ് കരുതുന്നത്. ലീഗ് പുനരാരംഭിച്ചാലും കളിക്കില്ല എന്ന് നേരത്തെ ബ്രെഷ ക്ലബ് അറിയിച്ചിരുന്നു

Advertisement