ക്രിക്കറ്റിലെ ബ്രസീലാണ് പാകിസ്ഥാൻ : വസിം അക്രം

- Advertisement -

ലോക ക്രിക്കറ്റിലെ ബ്രസീലാണ് പാകിസ്ഥാൻ എന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസിം അക്രം. ലോകത്ത് എവിടെയുള്ളതിനേക്കാളും പ്രതിഭയുള്ള താരങ്ങൾ പാകിസ്ഥാനിൽ ഉണ്ടെന്നും വസിം അക്രം പറഞ്ഞു. പാകിസ്ഥാനിൽ ഒരുപാട് കഴിവുള്ള യുവതാരങ്ങൾ ഉയർന്ന് വരുന്നുണ്ടെന്നും മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു. മുൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഡീൻ ജോൺസുമായുള്ള അഭിമുഖത്തിനിടെയാണ് വസിം അക്രമിന്റെ പ്രതികരണം.

പാകിസ്ഥാനിൽ ഒരുപാടു കഴിവുള്ള താരങ്ങൾ ഉണ്ടെന്ന് ഞങ്ങൾ ഓസ്ട്രേലിയക്കാർ പറയാറുണ്ടെന്നും എന്നാൽ അത് എങ്ങനെ ഉപയോഗപെടുത്തുന്നു എന്നതിലാണ് കാര്യം എന്ന ഡീൻ ജോൺസിന്റെ അഭിപ്രായത്തിന് മറുപടിയായിട്ടാണ് വസിം അക്രം പ്രതികരിച്ചത്. 1992 ലോകകപ്പ് നേടിയതാണ് പാകിസ്ഥാൻ ക്രിക്കറ്റിന്റെ വളർച്ചക്ക് കാരണമെന്നും ഡീൻ ജോൺസ് പറഞ്ഞു.

Advertisement