പുതിയ കരാര്‍ ലഭിച്ചില്ല, സ്റ്റീവ് ഒക്കേഫെ വിരമിച്ചു

- Advertisement -

ന്യൂ സൗത്ത് വെയില്‍സ് പുതിയ കരാര്‍ നല്‍കാതിരുന്നതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ സ്പിന്നര്‍ സ്റ്റീവ് ഒക്കേഫെ. തനിക്ക് പുതിയ കരാര്‍ ലഭിക്കാതിരുന്ന നിരാശയിലാണ് താരത്തിന്റെ ഈ പൊടുന്നനെയുള്ള താരം. എന്നാല്‍ ബിഗ് ബാഷില്‍ സിഡ്നി സിക്സേര്‍സിന് വേണ്ടി താരം കളിക്കും.

അവരുടെ തീരുമാനം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഈ തീരുമാനം കേട്ടപ്പോള്‍ തനിക്ക് നിരാശയുണ്ടായി, അതാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാന്‍ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി.

തന്റെ രാജ്യത്തിന് വേണ്ടി കളിക്കാനായതും തന്റെ സംസ്ഥാനത്തിന് വേണ്ടി ക്യാപ്റ്റന്‍സി ദൗത്യം നിര്‍വ്വഹിക്കാനായതും അംഗീകാരമായി കരുതുന്നു. രാജ്യത്തെ മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാനായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും താരം വ്യക്തമാക്കി.

2019-20 ഷെഫീല്‍ഡ് ടൂര്‍ണ്ണമെന്റില്‍ 5 മത്സരങ്ങളില്‍ 16 വിക്കറ്റ് നേടി സ്പിന്നര്‍മാരില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമായി ഒക്കേഫെ മാറിയിരുന്നു. ഫസ്റ്റ് ക്ലാസ്സില്‍ 301 വിക്കറ്റാണ് താരം നേടിയിട്ടുള്ളത്. ഓസ്ട്രേലിയയ്ക്കായി അവസാനമായി 2017ല്‍ ആണ് താരം ടെസ്റ്റ് കളിച്ചത്.ോ

Advertisement