മിഖിതാര്യന് അരങ്ങേറ്റത്തിൽ ഗോൾ, റോമയ്ക്ക് ഗംഭീര വിജയം

- Advertisement -

ഇറ്റാലിറ്റൻ ലീഗിൽ റോമയ്ക്ക് ആദ്യ വിജയം. ഇന്ന് സസുവോളെയെ നേരിട്ട റോമ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. ലീഗിലെ ആദ്യ രണ്ട് മത്സരത്തിലും റോമ സമനില വഴങ്ങിയിരുന്നു. പുതിയ പരിശീലകൻ ഫൊൻസെകയുടെ ഇറ്റലിയിലെ ആദ്യ വിജയമാണിത്. ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങിയ പുതിയ സൈനിംഗ് മിഖിതാര്യൻ അരങ്ങേറ്റത്തിൽ തന്നെ ഗോൾ കണ്ടെത്തി.

ക്രിസ്റ്റന്റെ, ജെക്കോ, ക്ലുയിവേർട്ട് എന്നിവരാണ് റോമയുടെ മറ്റു സ്കോറേഴ്സ്. മൂന്ന് അസിസ്റ്റുകളുമായി പെലിഗ്രനിയും ഇന്ന് റോമയ്ക്കായി തിളങ്ങി. ബെരാർഡിയുടെയാണ് സസുവോളെയുടെ രണ്ട് ഗോളുകളും നേടിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ചു പോയന്റുമായി ഏഴാം സ്ഥാനത്താണ് റോമ ഉള്ളത്.

Advertisement