പിഎസ്ജി വിടാൻ ആഗ്രഹിച്ചിരുന്നു, നടക്കാത്ത ട്രാൻസ്ഫറിനെക്കുറിച്ചിനി സംസാരിക്കില്ല -നെയ്മർ

- Advertisement -

പിഎസ്ജി വിടണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് തുറന്ന് പറഞ്ഞ് ബ്രസീലിയൻ താരം നെയ്മർ ജൂനിയർ. സെപ്റ്റംബർ 2നു ട്രാൻസ്ഫർ ജാലകമടച്ചപ്പോൾ ഈ നീക്കം നടക്കാതെ പോയി. ഇനി നടക്കാത്ത ഒരു ട്രാൻസ്ഫറിനെ കുറിച്ചിനി ഒന്നും പ്രതികരിക്കില്ലെന്നും നെയ്മർ കൂട്ടിച്ചേർത്തു. പരിക്കിൽ നിന്നും മോചിതനായി ഏറെക്കാലത്തിന് ശേഷം പിഎസ്ജിക്ക് വേണ്ടി കളിച്ചതിന് ശേഷമാണ് നെയ്മർ ഈ പ്രതികരണം നടത്തിയത്.

ഇപ്പോൾ താൻ പി എസ് ജിയിൽ ആണ്. പി എസ് ജിയിൽ ആയിരിക്കുന്ന കാലത്തോളം താൻ ഈ ക്ലബിനായി തന്റെ 100 ശതമാനം നൽകുമെന്നും നെയ്മർ കൂട്ടിച്ചേർത്തു. എന്നാൽ പിഎസ്ജികാരണമോ പാരിസിലെ ആരാധകർ കാരണമോ അല്ല തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താൻ പിഎസ്ജി വിടാൻ തീരുമാനിച്ചിരുന്നതെന്നും നെയ്മർ കൂട്ടിച്ചേർത്തു. കളിയവസാനിക്കാനിരിക്കെ നെയ്മറിന്റെ ബൈസിക്കിൾ ഗോളിലാണ് പിഎസ്ജി ഇന്നലെ ജയം സ്വന്തമാക്കിയത്.

Advertisement