മെർടെൻസ് നാപോളിയിൽ പുതിയ കരാർ ഒപ്പുവെക്കില്ല

- Advertisement -

നാപോളിയുടെ ഏറ്റവും പ്രധാന താരമായ മെർടെൻസ് ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചേക്കില്ല. താരവും ക്ലബുമായുള്ള തർക്കമാണ് കരാറിൽ നിന്ന് താരത്തെ അകറ്റുന്നത്. ഈ വർഷത്തോടെ മെർടെൻസിന്റെ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്‌‌. താരവും ക്ലബും തമ്മിൽ കരാർ ധാരണയിൽ ആയിരുന്നു എങ്കിലും ക്ലബിന്റെ ചില നയങ്ങൾ മാറ്റാൻ വേണ്ടി താരം ആവശ്യപ്പെട്ടു എങ്കിലും ക്ലബ് അംഗീകരിക്കാത്തത് ആണ് പ്രശ്നമാക്കിയത്.

2013 മുതൽ നാപോളിയിൽ കളിക്കുന്ന താരമാണ് മെർടെൻസ്. നാപോളിയുടെ എക്കാലത്തെയും മികച്ച ഗോളടിക്കാരും മെർടെൻസ് തന്നെ. ബെൽജിയൻ താരമായ മെർടെൻസ് ഈ സീസണിൽ ഇതുവരെ നാപൊളീക്ക് വേണ്ടി 12 ഗോളും അഞ്ച് അസിസ്റ്റും സംഭാവന ചെയ്തിട്ടുണ്ട്

Advertisement