പീറ്റേഴ്സണെ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല, പക്ഷേ എന്നും ടീമില്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നു

കെവിന്‍ പീറ്റേഴ്സണെ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍. എന്നാല്‍ താരം ടീമില്‍ ഉണ്ടാകണമെന്ന് എന്നും ആഗ്രഹിച്ചിരുന്നവെന്ന് ഗ്രെയിം സ്വാന്‍ വ്യക്താക്കി. ടീമില്‍ പലര്‍ക്കും ഇഷ്ടമല്ലാത്തത് പോലെ തനിക്കും കെവിനിനെ ഇഷ്ടമല്ലായിരുന്നു. എന്നാല്‍ മികച്ച ബാറ്റിംഗ് പ്രതിഭയായിരുന്നു പീറ്റേഴ്സണ്‍ എന്നത് സത്യമാണെന്ന് സ്വാന്നും മറ്റുള്ളവരെ പോലെ അംഗീകരിക്കുന്നുണ്ട്.

ഒരു പോഡ്കാസ്റ്റിലാണ് താരം ഈ വെളിപ്പെടുതതല്‍ നടത്തിയത്. താനും പീറ്റേഴ്സണും ഒരേ സ്വഭാവക്കാരാണെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. മുഖത്തടിച്ചത് പോലെ സത്യം ഇരുവരും പറയുമായിരുന്നു. അതിനാല്‍ തന്നെ ഇരുവര്‍ക്കും വ്യക്തിഗതമായി തമ്മില്‍ ഇഷ്ടമല്ലായിരുന്നുവെന്ന് സ്വാന്‍ പറഞ്ഞു.

ഇരുവര്‍ക്കും തമ്മിലിഷ്ടമല്ലായിരുന്നുവെങ്കിലും ടീമില്‍ മറ്റെയാള്‍ വേണമമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹമെന്ന് സ്വാന്‍ പറഞ്ഞു. പീറ്റേഴ്സണ്‍ ഇഷ്ടം പോലെ റണ്‍സ് സ്കോര്‍ ചെയ്യുന്ന താരമായിരുന്നു ലോകത്തിലെ മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാള്‍ അതിനാല്‍ തന്നെ അദ്ദേഹത്തെ ഇഷ്ടമല്ലായിരുന്നുവെങ്കിലും താരം ടീമിലുണ്ടാകണമെന്ന് ചിന്തിക്കുന്നതില്‍ തനിക്ക് ഒരു വിഷമവും ഇല്ലായിരുന്നുവെന്ന് ഗ്രെയിം സ്വാന്‍ വ്യക്തമാക്കി.

2012ല്‍ ഇന്ത്യയില്‍ ഇംഗ്ലണ്ട് ചരിത്ര വിജയം നേടിയപ്പോള്‍ പ്രധാന പ്രകടനക്കാര്‍ സ്വാനും പീറ്റേഴ്സണും ആയിരുന്നു.