നാപോളിയുടെ പ്രധാന താരമായ ഡ്രൈസ് മെർടൻസിന് പരിക്ക്. ഇന്നലെ ഇന്റർ മിലാനെതിരായ മത്സരത്തിന് ഇടയിലായിരുന്നു മെർടൻസിന് പരിക്കേറ്റത്. താരം ഉടൻ തന്നെ സബ്ബായി കളം വിടുകയും ചെയ്തിരുന്നു. ആങ്കിളിനാണ് പരിക്കേറ്റത്. താരത്തിന്റെ പരിക്ക് എത്ര സാരമുള്ളതാണെന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ പറയാൻ പറ്റു എന്ന് നാപോളി പറഞ്ഞു.
എന്നാൽ താരം ചുരുങ്ങിയത് ഒരു മാസം എങ്കിലും പുറത്തിരിക്കും എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെ സംഭവിച്ചാൽ അത് നാപോളിക്ക് വലിയ തിരിച്ചടിയാകും. ഇന്നലെ ചുവപ്പ് കിട്ടിയ ഇൻസിനെയും നാപോളിയുടെ അടുത്ത മത്സരങ്ങളിൽ ഉണ്ടാകില്ല. ക്ലബിന്റെ ഏറ്റവും പ്രധാനപ്പെട്ട അറ്റാക്കിംഗ് താരങ്ങളാണ് മെർടൻസും ഇൻസിനെയും.








![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)