ഐ എസ് എല്ലിൽ ചരിത്രം കുറിച്ച് സുനിൽ ഛേത്രി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഒഡീഷ എഫ് സിക്ക് എതിരെ ഗോൾ നേടിയതോടെ ബെംഗളൂരു എഫ് സി ക്യാപ്റ്റൻ സുനിൽ ഛേത്രി ഒരു അപൂർവ്വ റെക്കോർഡ് കുറിച്ചിരിക്കുകയാണ്. ആദ്യമായി ഐ എസ് എല്ലിൽ 50 ഗോളുകളുടെ ഭാഗമാകുന്ന ഇന്ത്യൻ താരമെന്ന ചരിത്രമാണ് സുനിൽ ഛേത്രി കുറിച്ചിരിക്കുന്നത്. ഗോളും അസിസ്റ്റുമായി 50 ഗോളുകളുടെ ഭാഗമാകാൻ ഛേത്രിക്ക് കഴിഞ്ഞു. 80 മത്സരങ്ങളിൽ നിന്നാണ് ഛേത്രി ഈ നേട്ടത്തിൽ എത്തിയത്.

42 ഗോളുകളും ഒപ്പം 8 അസിസ്റ്റും ഛേത്രി ഇതുവരെ ഐ എസ് എല്ലിൽ സംഭാവന ചെയ്തു. ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ഇന്ത്യൻ താരവും സുനിൽ ഛേത്രിയാണ്. ഇതിനു മുമ്പ് ഐ എസ് എല്ലിൽ 50ൽ അധികം ഗോളുകളുടെ ഭാഗമായിട്ടുള്ളത് മുൻ എഫ് സി ഗോവ താരമായ ഫെറാൻ കോറോ ആണ്. കോറോ മാത്രമെ ഛേത്രിക്ക് മുന്നിൽ ഐ എസ് എൽ ഗോളുകളുടെ കാര്യത്തിലും ഉള്ളൂ.